സിആർപിഎഫ് വിളിച്ചു.. 1.30 ലക്ഷം ഒഴിവുകള്‍: അപേക്ഷ ഓണ്‍ലൈന്‍ വഴി, അറിയേണ്ടതെല്ലാം

MTV News 0
Share:
MTV News Kerala

രാജ്യത്തെ പ്രധാന അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സി ആർ പി എഫ്) ജോലി നേടാന്‍ ഉദ്യോഗാർത്ഥികള്‍ക്ക് വന്‍ അവസരം. സി ആർ പി എഫിലേക്ക് ഏകദേശം 1.30 ലക്ഷം കോൺസ്റ്റബിൾമാരെ (ജനറൽ ഡ്യൂട്ടി)യാണ് നിയമിക്കാന്‍ പോവുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.ഇത്തണവണയും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് crpf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഏകദേശം 1,29,929 ഒഴിവുള്ള തസ്തികകൾ സിആർപിഎഫ് നികത്തും, അതിൽ 1,25,262 തസ്തികകൾ പുരുഷ ഉദ്യോഗാർത്ഥികൾക്കും 4,667 തസ്തികകൾ സ്ത്രീകൾക്കും സംവരണം ചെയ്തിട്ടുള്ളതാണ്