തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിക്ക് സ്റ്റേ ഇല്ലാതായി; എ. രാജയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

MTV News 0
Share:
MTV News Kerala

ദേവികുളം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിക്ക് അനുവദിച്ച സ്റ്റേ ഇല്ലാതായി. സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് രാജ നല്‍കിയ ഹര്‍ജി ജസ്റ്റിസ് പി. സോമരാജന്‍ തള്ളി.

അപ്പീല്‍ നല്‍കാന്‍ അനുവദിച്ച പത്ത് ദിവസത്തിനിടെ രാജ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഇതുവരെ പരിഗണനക്ക് വന്നിട്ടില്ല.അപ്പീലിലെ പിഴവാണ് കേസ് പരിഗണിക്കാന്‍ തടസം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റേ 20 ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് രാജ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി തള്ളിയതോടെ രാജയുടെ അയോഗ്യത വീണ്ടും പ്രാബല്യത്തിലായിരിക്കുയാണ്.

ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതിടതി തന്നെ അയോഗ്യനാക്കിയതെന്നും രാജ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. സോമരാജന്റെ സിംഗിൾ ബെഞ്ച് രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എതിർ സ്ഥാനാർഥി ഡി. കുമാർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.