ഡാറ്റാ ബാങ്കിലെ അപാകതകൾ പരിഹരിക്കണം – റെൻസ്ഫെഡ്.

MTV News 0
Share:
MTV News Kerala

മാവൂർ:ഡാറ്റാ ബാങ്കിലെ അപാകതകൾ പരിഹരിച്ച് പുനർ നിർണ്ണയം നടത്തി പ്രസിദ്ധപ്പെടുത്തണമെന്ന് രജിസ്‌റ്റേർഡ് എഞ്ചിനീയേഴ്‌സ് & സൂപ്പർവൈസർസ് ഫെഡറേഷൻ (റെൻസ്‌ഫെഡ് ) മാവൂർ-പെരുവയൽ യൂണിറ്റ് കൺവെൻഷൻ ആവിശ്യപ്പെട്ടു.

പഴയ കെട്ടിടങ്ങളും, മരങ്ങളും ഉള്ള ഒട്ടേറെ സ്ഥലങ്ങൾ ഇപ്പോഴും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതായി കാണുന്നു. കൂടാതെ തരം മാറ്റുമ്പോൾ പ്രസ്തുത സ്ഥലത്തിന്റ ഫെയർ വാല്യൂവിന് പകരം അടുത്തുള്ള പറമ്പിന്റെതാണ് കണക്കാക്കുന്നത്.അതും കൂടെ പരിഹരിക്കണമെന്നും ആവശ്യമുന്നയിച്ചു.

കുറ്റിക്കാട്ടൂർ വ്യാപാര ഭവനിൽ നടന്ന കൺവെൻഷൻ കോഴിക്കോട് റൂറൽ താലൂക്ക് പ്രസിഡന്റ്‌ എ.കെ രാംമോഹൻ ഉൽഘാടനം ചെയ്തു.

സുബീഷ് അധ്യക്ഷത വഹിച്ചു.സി. വിജയകുമാർ, സന്തോഷ്‌ കുമാർ സി, ഗിരീഷ്‌കുമാർ ടി. വി, രാജേഷ് പുത്തൻപുരയിൽ, ശശികുമാർ പി. കെ എന്നിവർ സംസാരിച്ചു.മുഹാജിർ ടി. ടി സ്വാഗതവും അജിത് കുമാർ നന്ദിയും പറഞ്ഞു.

Share:
MTV News Keralaമാവൂർ:ഡാറ്റാ ബാങ്കിലെ അപാകതകൾ പരിഹരിച്ച് പുനർ നിർണ്ണയം നടത്തി പ്രസിദ്ധപ്പെടുത്തണമെന്ന് രജിസ്‌റ്റേർഡ് എഞ്ചിനീയേഴ്‌സ് & സൂപ്പർവൈസർസ് ഫെഡറേഷൻ (റെൻസ്‌ഫെഡ് ) മാവൂർ-പെരുവയൽ യൂണിറ്റ് കൺവെൻഷൻ ആവിശ്യപ്പെട്ടു. പഴയ കെട്ടിടങ്ങളും, മരങ്ങളും ഉള്ള ഒട്ടേറെ സ്ഥലങ്ങൾ ഇപ്പോഴും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതായി കാണുന്നു. കൂടാതെ തരം മാറ്റുമ്പോൾ പ്രസ്തുത സ്ഥലത്തിന്റ ഫെയർ വാല്യൂവിന് പകരം അടുത്തുള്ള പറമ്പിന്റെതാണ് കണക്കാക്കുന്നത്.അതും കൂടെ പരിഹരിക്കണമെന്നും ആവശ്യമുന്നയിച്ചു. കുറ്റിക്കാട്ടൂർ വ്യാപാര ഭവനിൽ നടന്ന കൺവെൻഷൻ കോഴിക്കോട് റൂറൽ താലൂക്ക് പ്രസിഡന്റ്‌...ഡാറ്റാ ബാങ്കിലെ അപാകതകൾ പരിഹരിക്കണം – റെൻസ്ഫെഡ്.