ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മറാത്ത സംവരണ സമരം അവസാനിച്ചു

MTV News 0
Share:
MTV News Kerala

മറാത്ത സംവരണത്തിനായി സമരനേതാവ് മനോജ് ജരങ്‌ഗെ പാട്ടീല്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യം മുഴുവന്‍ അംഗീകരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും സമുദായത്തിന് ഒബിസി സംവരണം ആവശ്യപ്പെട്ട് പാട്ടീല്‍ ഇന്നലെ മുതല്‍ നിരാഹാര സമരത്തിലായിരുന്നു.
മറാത്ത സമുദായത്തിന് കുന്‍ബി ജാതി (പരമ്പരാഗത കര്‍ഷകര്‍) സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിന് സംവരണ സീറ്റുകള്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പാട്ടീലിന്റെ സമരം. ഇതിനകം 37 ലക്ഷം പേര്‍ക്ക് സര്‍ക്കാന്‍ കുന്‍ബി സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇത് 50 ലക്ഷം വരെയാകുമെന്നും ഇവരെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെണമെന്നും പാട്ടീല്‍ പറയുന്നു.
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ മുംബൈയിലെ ആസാദ് മൈതാനത്തേക്ക് ജനകീയ മാര്‍ച്ച് നടത്തുമെന്നും അത് ശക്തിപ്രകടനമായിരിക്കുമെന്നും പാട്ടീല്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ കണ്ട രണ്ട് മന്ത്രിമാരാണ് ആവശ്യങ്ങള്‍ അംഗീകരിച്ചതായി അറിയിച്ചതെന്നും പാട്ടീല്‍ വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും പ്രക്ഷോഭ സ്ഥലത്ത് എത്തിയിരുന്നു.
സമരം ജയിച്ചതില്‍ ഇന്ന് ആഘോഷം നടത്താനാണ് സമരനേതാക്കളുടെ തീരുമാനം. വാഷിയില്‍ ആയിരിക്കും വിജയാഘോഷം.
മറാത്ത സംവരണത്തിനുള്ള സര്‍ക്കാര്‍ നീക്കം 2021 മേയ് അഞ്ചിന് സുപ്രീം കോടതി തടഞ്ഞിരുന്നു. മറാത്ത സംവരണം നല്‍കുന്നതോടെ സംവരണം 50 ശതമാനത്തിന് മുകളിലാകുമെന്നുംഅത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തടഞ്ഞത്.

Share:
Tags:
MTV News Keralaമറാത്ത സംവരണത്തിനായി സമരനേതാവ് മനോജ് ജരങ്‌ഗെ പാട്ടീല്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യം മുഴുവന്‍ അംഗീകരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും സമുദായത്തിന് ഒബിസി സംവരണം ആവശ്യപ്പെട്ട് പാട്ടീല്‍ ഇന്നലെ മുതല്‍ നിരാഹാര സമരത്തിലായിരുന്നു.മറാത്ത സമുദായത്തിന് കുന്‍ബി ജാതി (പരമ്പരാഗത കര്‍ഷകര്‍) സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിന് സംവരണ സീറ്റുകള്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു...ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മറാത്ത സംവരണ സമരം അവസാനിച്ചു