കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ശിഹാബ് മാട്ടുമുറി മെംബര്‍ സ്ഥാനം രാജിവെച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെംബറുമായ കരീം പഴങ്കലിന്റെ ശബ്ദസന്ദേശം പ്രചരിച്ചതുമായി ബന്ധപ്പെട്ട് ശിഹാബ് മാട്ടുമുറിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ മനംമടുത്തും അനാവശ്യ ഗ്രൂപ്പുപോരില്‍ മനംമടുത്തുമാണ് രാജി വെച്ചതെന്നാണ് അറിയുന്നത്. ഇതോടെ മൂന്നാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.
വളരെ കുറഞ്ഞ കാലം കൊണ്ട് കൊടിയത്തൂരിന്റെ മുഖച്ഛായം മാറ്റിയ വികസന നായകനാണ്. അതോടപ്പം ജനപ്രതിനിധി എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തി കോഴിക്കോട് ജില്ലയിൽ തന്നെ മികച്ച വാർഡ് മെമ്പർ ആയി അറിയപ്പെട്ട് ജനശ്രദ്ധ പിടിച്ചുപറ്റിയതിന് പുറമെ ത്രിതല പഞ്ചായത്ത് ഫണ്ടുകൾക്ക് പുറമെ സ്വന്തം കയ്യിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഫണ്ട് സ്വരൂപിച്ചു നിരവധി പുതിയ പുതിയ റോഡുകൾ നിർമ്മിക്കുകയും, വാക്സിനെഷൻ, കമ്മ്യൂണിറ്റി കിച്ചൻ, ദേവ ഹരിത പദ്ധതി തുടങ്ങി ഒട്ടനവധി ജീവ കാരുണ്യ മേഖലയിൽ ജന ശ്രദ്ധ ആകർഷിച്ച വ്യക്തിയാണ് ശിഹാബ് മാട്ടുമുറി
പഞ്ചായത്തിലെ 16 അംഗങ്ങില്‍ 12-യുഡിഎഫ് 2-എല്‍ഡിഎഫ്, 2-വെല്‍ഫെയര്‍പാര്‍ട്ടി എന്നിങ്ങനെയായിരുന്നു കക്ഷിനില ഉണ്ടായിരുന്നത്. കാലങ്ങളായി കോണ്‍ഗ്രസ്സില്‍ പുകഞ്ഞുകൊണ്ടിരുന്ന ഗ്രൂപ്പ് പോരാണ് രാജിക്ക് കാരണമെന്ന് രാജിവെച്ച ശിഹാബ് മാട്ടുമുറി പ്രതികരിച്ചു
© Copyright - MTV News Kerala 2021
View Comments (0)