കാരശ്ശേരി  പഞ്ചായത്തിലെ മാന്ത്ര-മാരിക്കണ്ടത്തിൽ റോഡ്  ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ മാന്ത്ര-മാരി ക്കണ്ടത്തിൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര മുഖ്യഥിതി ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ശാന്താ ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ബ്ലോക്ക്‌ മെമ്പർ എം. എ സൗദ ടീച്ചർ, മുൻ ഗ്രാമ പഞ്ചായത്ത് വി.പി സ്മിത,ആസൂത്രണ സമിതി ഉപാദ്യക്ഷൻ എം. ടി അഷ്‌റഫ്‌, സമാൻ ചാലൂളി,കെ. കൃഷ്ണദാസൻ, അസ്സൈൻ എം. കെ,ശംസുദ്ധീൻ പി. കെ, സാദിഖ് കുറ്റിപറമ്പ്, അഭിജിത്. കെ, എന്നിവർ സംസാരിച്ചു..