റിപ്പോർട്ട് :✒️ റാഷിദ് ചെറുവാടി
സാധാരണ കല്ല്യാണം പലതും ഉണ്ട് എന്നാൽ കട്ടുറുമ്പിൻ്റെ കാത് കുത്തുന്ന കല്ല്യാണം കുറുക്കൻ പെണ്ണ് കെട്ടുന്ന കല്ല്യാണം ഒക്കെ നാം കേട്ടു പരിചയം ഉള്ളവയാണ് എന്നാൽ അതിൽ നിന്നും വ്യത്യസ്തമായിയാണ് ഒരു ജനത തങ്ങളുടെ റോഡ് വികസനത്തിന് വേണ്ടി റോഡ് കല്ല്യാണം ഒരുക്കിയിരിക്കുന്നത്.ഇവിടെ വരൻ വെസ്റ്റ് കൊടിയത്തൂരും വധു ഇടവഴികടവുമാണ്
ഒരു നാടിന്റെ സ്വപ്നം പൂവണിയാന് വേണ്ടി ഒരുമയോടെ മുന്നിട്ടിറങ്ങിയ വെസ്റ്റ് കൊടിയത്തൂരിലെ നിവാസികൾക്ക് ഇന്നലെയുടെ രാവും ഇന്നിന്റെ ദിനവും എല്ലാം മറക്കാൻ പെറ്റാത്ത ഒരു ദിനമാകുംമെന്നതിൽ തകർക്കമില്ല . കാല ചക്രം എത്ര ഗതിമാറിയാലും ഒരു നാടിന്റെ ജാതി മത രാഷ്ട്രീയം നോക്കാതെ ഐക്യത്തോടെയും സമാദാനത്തോടെയും ഒന്നിച്ചുള്ള പ്രയാണം പുതു തലമുറക്കും അയൽ നാടുകൾക്കും മാതൃകയാവുകയാണ്
വെസ്റ്റ് കൊടിയത്തൂർ ഇടവഴിക്കടവ് റോഡ് നവീകരണത്തിന്റെ ഫണ്ട് ശേഖരണാർഥമായിട്ടാണ് വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന റോഡ് കല്ല്യാണം . പഴയകാല കുറി കല്ല്യാണ മാതൃകയിൽ പ്രദേശവാസികളെയും അയൽനാട്ടു കാരെയുമെല്ലാം ക്ഷണിച്ചാണ് വിപുലമായ റോഡ് കല്ല്യാണം സംഘടിപ്പിക്കുന്നത്. അതോടപ്പം പരിപാടിയിൽ വീടുകളിലെ ഓരോ കുടുംബാംഗങ്ങൾക്കും സഹായം നൽകാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിലൂടെ റോഡ് വികസന പ്രവൃത്തിക്കുള്ള ഫണ്ട് സ്വരൂപരണം പൂർത്തിയാക്കാനാകുമെ ന്നാണ് സംഘാടകരുടെ പ്രതീക്ഷ
റോഡ് കല്യാണത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്നലെ രാവിനെ പകലാക്കി മാറ്റുകയായിരുന്നു വെസ്റ്റ് കൊടിയത്തൂരിലെ മുഴുവൻ യുവാക്കളും നാട്ടുകാരും.അതിനോടനുബന്ധിച്ച് അങ്ങാടിയും പരിസരവും വൃത്തിയാക്കുകയും കല്യാണത്തിന് വരുന്ന അതിഥികളെ സൽക്കരിക്കുന്നതിനുള്ള ഭക്ഷണക്രമീകരണങ്ങളും ഒരുക്കി അതോടനുബന്ധിച്ച് ഉള്ള ജോലികളുമായാണ് ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത്.
അതേസമയം മണ്മറഞ്ഞ പലരും തങ്ങളുടെ നാടിന് വേണ്ടി സ്വപ്നം കണ്ട് സാക്ഷാത്കരിക്കാൻ കഴിയാതെ പോയ ചിരകാല സ്വപ്നം നടപ്പിലാക്കാൻ പോകുമ്പോൾ പഴമക്കാരെ ഒരിക്കൽ കൂടി ഓർത്ത് റോഡ് കല്യാണം വമ്പൻ വിജയമാക്കി പുതുതലമുറക്ക് ചരിത്രമാക്കി മാറ്റാൻ വേണ്ടി ഒരുങ്ങുകയാണ് ഈ ദേശത്തുക്കാർ
© Copyright - MTV News Kerala 2021
View Comments (0)