വേനൽമഴയിലും കാറ്റിലും വാഴകൃഷി നശിച്ചു :കർഷകർക്ക് നഷ്ടപരിഹാരം നൽകണം

MTV News 0
Share:
MTV News Kerala

മുക്കം : മികച്ച കർഷകനായ പൂളപൊയിലിലെ മലയിൽ മുഹമ്മദിന്റെ ആയിരത്തോളം വാഴകൾ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നശിച്ചു. മുക്കം നഗരസഭാ കൃഷിഭവനിൽ കൃഷിനാശത്തിന് പരിഹാരം ആവശ്യപ്പെട്ടു അപേക്ഷ നൽകി.
    തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി വാഴകൃഷികൾ നശിച്ചിട്ടുണ്ട്. ലോണെടുത്തും മറ്റും കൃഷി ചെയ്യുന്ന കർഷകർക്ക് പന്നിയുടെയും മറ്റും ശല്യം കാരണവും ശക്തമായ കാറ്റിലും അനവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
   കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ തിരുവമ്പാടി മണ്ഡലം കർഷകസംഘം പ്രസിഡന്റ്‌ നടുക്കണ്ടി അബുബക്കർ, സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, ട്രഷറർ മുസ്തഫ പൂലേരി, മുക്കം മുനിസിപ്പാലിറ്റി പ്രസിഡന്റ്‌ എ എം അബ്ദുള്ള മാസ്റ്റർ എന്നിവർ സന്ദർശിച്ചു

Share:
Tags:
MTV News Keralaമുക്കം : മികച്ച കർഷകനായ പൂളപൊയിലിലെ മലയിൽ മുഹമ്മദിന്റെ ആയിരത്തോളം വാഴകൾ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നശിച്ചു. മുക്കം നഗരസഭാ കൃഷിഭവനിൽ കൃഷിനാശത്തിന് പരിഹാരം ആവശ്യപ്പെട്ടു അപേക്ഷ നൽകി.    തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി വാഴകൃഷികൾ നശിച്ചിട്ടുണ്ട്. ലോണെടുത്തും മറ്റും കൃഷി ചെയ്യുന്ന കർഷകർക്ക് പന്നിയുടെയും മറ്റും ശല്യം കാരണവും ശക്തമായ കാറ്റിലും അനവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.   കൃഷിനാശം സംഭവിച്ച...വേനൽമഴയിലും കാറ്റിലും വാഴകൃഷി നശിച്ചു :കർഷകർക്ക് നഷ്ടപരിഹാരം നൽകണം