കൊടിയത്തൂർ: ജീവകാര്യണ പ്രവർത്തനങ്ങൾ മുസ് ലിം ലീഗിനെ ജനകീയ പ്രസ്ഥാനമാക്കിയെന്നും അവശതയനുഭവിക്കുന്ന ജന വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട ലീഗിനെ ഇതര സംഘടനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നുവെന്നും പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ചെറുവാടി തെനെങ്ങപറമ്പിൽ ഒരു നിർദ്ധന കുടുംബത്തിന് നിർമ്മിക്കുന്ന വീടിന്റെ – ബൈത്തുറഹ്മ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ .
ചടങ്ങിൽ ബൈത്തുറഹ്മ നിർമ്മാണ കമ്മറ്റി ചെയർമാൻ എൻ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയമുഹമ്മദ് ,കെ വി അബ്ദുറഹിമാൻ , പിജി മുഹമ്മദ് എന്നിവർ സംസാരിച്ചു .
മണ്ഡലം പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ കെ പി. അബ്ദുറഹിമാൻ , മജീദ് പുതുക്കുടി , മൂലത്ത് മജീദ് വി പി എ ജലീൽ , പി.പി ഉണ്ണിക്കമ്മു ,സിപി അസീസ് , എൻ ജമാൽ , ഷാബുസ് അഹമ്മദ് ,പി സി നാസർ മാസ്റ്റർ , കെ വി നിയാസ് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫസൽ കൊടിയത്തൂർ , എം ടി റിയാസ് സംബന്ധിച്ചു.
ബൈത്തുറഹ്മ വർക്കിങ് കൺവീനർ ടിപി ഷറഫുദീൻ സ്വഗതവും ട്രഷർ കെ കെ ഹമീദ് നന്ദിയും പറഞ്ഞു
© Copyright - MTV News Kerala 2021
View Comments (0)