വിലങ്ങാട് മുഖ്യമന്ത്രി സന്ദര്‍ശിക്കണം;സമദ് നരിപ്പറ്റ

MTV News 0
Share:

കോഴിക്കോട്: വിലങ്ങാട് ദുരന്ത പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സമദ് നരിപ്പറ്റ് അഭ്യര്‍ത്ഥിച്ചു. വലിയ പ്രകൃതി ദുരന്തമാണ്് വിലങ്ങാട് ഉണ്ടായിട്ടുള്ളത്. നിരവധി വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ തകരുകയും കൃഷി വ്യാപകമായി നശിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ദുരന്ത നിവാരണത്തിനായി ഇടപെട്ടിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രദേശത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Share:
കോഴിക്കോട്: വിലങ്ങാട് ദുരന്ത പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സമദ് നരിപ്പറ്റ് അഭ്യര്‍ത്ഥിച്ചു. വലിയ പ്രകൃതി ദുരന്തമാണ്് വിലങ്ങാട് ഉണ്ടായിട്ടുള്ളത്. നിരവധി വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ തകരുകയും കൃഷി വ്യാപകമായി നശിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ദുരന്ത നിവാരണത്തിനായി ഇടപെട്ടിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രദേശത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വിലങ്ങാട് മുഖ്യമന്ത്രി സന്ദര്‍ശിക്കണം;സമദ് നരിപ്പറ്റ