സ്ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരേ സമസ്‌ത പോഷകസംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധം തള്ളി സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശമെന്ന് പി.എം.എ. സലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സമസ്‌ത നേതാക്കളെ മിക്ക ദിവസങ്ങളിലും നേരില്‍ കാണുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. അവരാരും പരാതി ഉന്നയിച്ചിട്ടില്ല. തലയിരിക്കുമ്പോള്‍ വാലാടുന്നതു ശരിയല്ല. സമസ്‌തയുടെ മസ്‌തിഷ്‌കം എന്നും ലീഗിനൊപ്പമാണു നിന്നിട്ടുള്ളത്. എല്ലാ മതസംഘടനകളുമായും നല്ല ബന്ധമാണ്. തട്ടം വിവാദത്തെ ലീഗ്-സമസ്‌ത തര്‍ക്കമായി വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഖുദ്‌സിന്റെ (മസ്‌ജിദുള്‍ അഖ്‌സ ഉള്‍പ്പെടുന്ന പുണ്യപ്രദേശം) മോചനം ലോക മുസ്ലീങ്ങളുടെ ആവശ്യമാണ്. ക്രിസ്‌ത്യാനികളടക്കം ഖുദ്‌സിനെ ബഹുമാനിക്കുന്നവരാണ്. ഹമാസിനെക്കാള്‍ വലിയ തീവ്രവാദമാണ് ഇസ്രായേലിന്റേത്. ഇരുവിഭാഗങ്ങളിലുംപെട്ട നിരപരാധികളാണു കൊല്ലപ്പെടുന്നത്. ഒരുപാടുപേരെ കൂട്ടക്കൊല ചെയ്‌തുള്ള മോചനമല്ല ആവശ്യമെന്നും ഐക്യരാഷ്ര്‌ടസഭയും ലോകരാജ്യങ്ങളും ഇടപെട്ടുള്ള രാഷ്ര്‌ടീയ പരിഹാരമുണ്ടാകണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)