ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ല; ലീഗിന്‌ മറുപടിയുമായി ജിഫ്രിതങ്ങൾ

MTV News 0
Share:

സമസ്‌തയെ വിമർശിച്ചാൽ മറുപടി പറയുമെന്നും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത ആർക്കെങ്കിലും കേറി കൊട്ടാനുള്ള ചെണ്ടയോ കോളാമ്പിയോ അല്ല. ആക്ഷേപങ്ങളും അധിക്ഷേപങ്ങളുമായി വരുന്നവരെ ബന്ധപ്പെട്ടവർ നിലക്ക്‌ നിർത്തണം. ഐക്യം നിലനിർത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്‌– ജിഫ്രി തങ്ങൾ വ്യക്തമാക്കി.

സമസ്‌തക്കെതിരായ അധിക്ഷേപങ്ങൾ നിർത്തിയെന്ന മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന്‌ പിന്നാലെയായിരുന്നു ജിഫ്രി തങ്ങൾ തുറന്നടിച്ചത്‌. ആരേയും ഇരുത്തേണ്ടിടത്ത്‌ ഇരുത്താൻ സമസ്‌തക്കറിയാം. അതിനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി കാസർകോട്ടെ നീലേശ്വരത്ത്‌ എസ്‌ വൈ എസ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റബീഅ്‌ കാമ്പയിന്റെ സമാപന സംഗമം ഉദ്‌ഘാടനം ചെയ്‌തായിരുന്നു ജിഫ്രിതങ്ങളുടെ നിലപാട്‌ പ്രഖ്യാപനം.

Share:
Tags:
സമസ്‌തയെ വിമർശിച്ചാൽ മറുപടി പറയുമെന്നും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത ആർക്കെങ്കിലും കേറി കൊട്ടാനുള്ള ചെണ്ടയോ കോളാമ്പിയോ അല്ല. ആക്ഷേപങ്ങളും അധിക്ഷേപങ്ങളുമായി വരുന്നവരെ ബന്ധപ്പെട്ടവർ നിലക്ക്‌ നിർത്തണം. ഐക്യം നിലനിർത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്‌– ജിഫ്രി തങ്ങൾ വ്യക്തമാക്കി. സമസ്‌തക്കെതിരായ അധിക്ഷേപങ്ങൾ നിർത്തിയെന്ന മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന്‌ പിന്നാലെയായിരുന്നു ജിഫ്രി തങ്ങൾ തുറന്നടിച്ചത്‌. ആരേയും ഇരുത്തേണ്ടിടത്ത്‌...ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ല; ലീഗിന്‌ മറുപടിയുമായി ജിഫ്രിതങ്ങൾ