മുക്കം : സംഗമം സൊസൈറ്റിയും മാൾ ഓഫ് മുക്കവും സംയുക്തമായി സംഘടിപ്പിച്ച പായസമേളയിൽ രുചിയേറും പെരുമയോടെ വനിതകളുടെ വ്യത്യസ്ത പായസങ്ങൾ .
മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂർ, ഓമശേരി പഞ്ചായത്തുകളിലെ സംഗമം അയൽക്കൂട്ടങ്ങളിലെ വനിത മെമ്പർമാരാണ് വീട്ടുകളിലുണ്ടാക്കിയ രുചികരമായ പായസങ്ങളുമായി മുക്കം മാളിലെ ഫുഡ് കോർട്ടിൽ നടന്ന മേളയിൽ മത്സരാർഥികളായി എത്തിയത്.
മുളയരി , പപ്പായ, ക്യാരറ്റ്, കുവ്വപ്പൊടി, മത്തൻ, പൈനാപ്പിൾ, ഇളനീർ തുടങ്ങിയ വ്യത്യസ്ത വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ പായസങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.മത്സരത്തിന് ശേഷം പായസ പ്രദർശനവും വിൽപനയും നടന്നു.
മത്സരത്തിൽ കൊടിയത്തൂർ അയൽക്കൂട്ടം മെമ്പർ ടി കെ ആബിദ ഒന്നാം സ്ഥാനവും മുക്കം മുൻസിപ്പാലിറ്റി അയൽക്കൂട്ടം മെമ്പർമാരായ എൻ കെ ഫാത്തിമ, ഫസീല ജാബിർ എന്നിവർ യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.
കാരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത ഉദ്ഘാടനം ചെയ്തു. സംഗമം സൊസൈറ്റി സെക്രട്ടറി പി കെ ശംസുദ്ധീൻ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ, കാരശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാഹിന ടീച്ചർ, മാൾ ഓഫ് മുക്കം മാനേജർ ജുനൈദ് കൊടുവള്ളി, ചാലിയാർ ഏജൻസീസ് എം ഡി സലാം കാരക്കുറ്റി, സംഗമം എക്സി. മെമ്പർമാരായ ലിയാഖത്തലി മുറമ്പാത്തി, സലാം ആനയാംകുന്ന്, മുരളി ആറ്റുപുറം എന്നിവർ സംസാരിച്ചു.
ടി കെ ജുമാൻ സ്വാഗതവും നൈന മുക്കം നന്ദിയും പറഞ്ഞു.
പ്രഭിത കെ, റജീന മുക്കം, ഫസീല ടി, ഫൗസിയ വിലപറമ്പ്, റസിയ സി കെ, കദീജ പി കെ, ആമിന എം, ഷഹർബാൻ, ഖദീജ, എൻ പി, ഷബീന സി കെ , മുഹ്‌സിന, തമാം മുബാരിസ് എന്നിവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021
View Comments (0)