
മലപ്പുറം: പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സുബീഷിനെ കിട്ടിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂർ മാള സ്വദേശിയാണ്. രണ്ടു മാസം മുൻപാണ് കൊപ്പം എസ് ഐ ആയി ചുമതല ഏറ്റെടുത്തത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)