മാവൂർ:ഹരിതകേരളം മിഷന്റെ സഹായത്തോടെ എം.എൽ.എ, പി.ടി.എ റഹീമിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത സന്ദർശനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ സംയോജന സാധ്യത കൂടി കണ്ടെത്തിയാണ് പദ്ധതിയൊരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ കുന്നമംഗലം മണ്ഡലം എം. എൽ.എ പി.ടി.എ റഹിമിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത സന്ദർശനം നടത്തി. നവകേരളം കർമ്മപദ്ധതിയുടെ സഹായത്തോടെ നടത്തിയ സന്ദർശനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നദീറ, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ പ്രസാദ്, സി.ഡബ്ല്യൂ.ആർ.ഡി.എം സയന്റിസ്റ്റ് ഡോ. ശരണ്യ, ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ രസ്ന, പഞ്ചായത്ത് തല ജലസാങ്കേതിക സമിതി കൺവീനറും ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുമായ വിഷ്ണു, ജില്ലാ പഞ്ചായത്ത് സീനിയർ സുപ്രണ്ട് അബ്ദുൾ നാസർ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ധന്യ, ഭൂജല വകുപ്പ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് സതി, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ഭൂപേഷ്, പഞ്ചായത്ത് കൃഷി ഓഫീസർ ശ്യാം ദാസ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവർസീയർ ആതിര, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജിഷ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ്, കില റിസോഴ്സ് റിസോഴ്സ് പേഴ്സൺ പ്രേമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയ പുഷ്പ, മെമ്പർമാരായ വിശ്വൻ, മൊയ്‌തു, റഫീഖ്, ഹരിതകേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക്, റിസോഴ്സ് പേഴ്സൺ രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, പ്രദേശ വാസികൾ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കാളികളായി. തോടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശനം നടത്തിയ ടീം ഓരോ മേഖലയിലും നടപ്പിലാക്കാൻ സാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. സങ്കേതം തോട് വീണ്ടെടുക്കൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചതായി എം.എൽ.എ പ്രഖ്യാപിക്കുകയും മുഴുവൻ വിഭാഗം വകുപ്പുകളുടെയും ജനങ്ങളുടെയും പിന്തുണ ആവശ്യപെടുകയും ചെയ്തു.
മഴക്കാലത്ത് വെള്ളം കയറി കൃഷി ഇറക്കാൻ സാധിക്കാതെ വരുകയും തോടിന് സമിപം കാട് വളർന്ന് തോടുകളിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ളവ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇരുവശവും പൂർണമായും കെട്ടി സംരക്ഷികാത്തതിനാൽ തോടിൽ നിന്നും വെള്ളം വയലിലേക്ക് ഒഴുകുന്ന രീതിയാണ്. അതോടൊപ്പം സാമൂഹ്യ വിരുദ്ധരും രാത്രി കാലങ്ങളിൽ ഇവിടെ ഉണ്ടാകാറുണ്ട്.
വിവിധ വകുപ്പുകളുടെ സംയോജനത്തോടെ മാത്രമേ സങ്കേതം തോട് പൂർണ്ണമായും വീണ്ടെടുക്കാൻ സാധിക്കുകയുള്ളു. തോട് പുഴ വരെ കെട്ടി സംരക്ഷിക്കുകയും പ്രാദേശിക ടൂറിസം സാധ്യതകളായ ഫാം ടൂറിസം ഉൾപ്പെടെ നടപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമാകെ നടപ്പിലാക്കി വരുന്ന ജല ബജറ്റ് പ്രവർത്തനങ്ങളുടെ തുടർച്ചയായി ആണ് ഗ്രാമപഞ്ചായത്തിൽ സങ്കേതം തോട് വീണ്ടെടുക്കൽ പ്രവർത്തനം ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചത്.
ഒരു പ്രദേശത്ത് ലഭ്യമാകുന്ന ജലത്തിന്റെ ലഭ്യതയും വിനിയോഗവും കണക്കാക്കി ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സി.ഡബ്ല്യു.ആർ.ഡി.എമുമായി ചേർന്ന് ജലബജറ്റ് പ്രവർത്തനത്തിന് സർക്കാർ തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും 14 ബ്ലോക്കുകളിൽ കോഴിക്കോട് ജില്ലയിൽ നിന്നും കുന്നമംഗലം, കോഴിക്കോട് ബ്ലോക്കുകളിൽ ജലബജറ്റ് പൂർത്തിയാക്കിയിട്ടുണ്ട്.
സന്ദർശനത്തിനു തുടർച്ചയായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ വീണ്ടും വകുപ്പുകളുടെ യോഗം ചേരുകയും കരട് പദ്ധതി തയ്യാറാക്കുകയും തുടർന്ന് പ്രദേശവാസികൾ, കർഷകർ ഉൾപ്പടെ വിളിച്ചു ചേർത്ത് വിപുലമായ കൺവെൻഷൻ നടത്തും. പ്രദേശ വാസികളുടെയും കർഷകയുടെയും അഭിപ്രായങ്ങൾ കൂടി കൂട്ടി ചേർത്ത ശേഷം സമഗ്ര പദ്ധതി തയ്യാറാക്കും. ഹരിതകേരളം മിഷൻ ഈ പ്രവർത്തനങ്ങൾ എല്ലാം ഏകോപനം നടത്തും.
© Copyright - MTV News Kerala 2021
View Comments (0)