വീണ്ടും സന്തോഷം; സന്തോഷ് ട്രോഫി ജയിച്ച കേരളാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: സന്തോഷ് ട്രോഫി വിജയികളായ കേരള ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസി. കോച്ച്, ഹെഡ് കോച്ച്, ഗോൾകീപ്പർ ട്രെയിനർ, മാനേജർ എന്നിവർക് മൂന്നു ലക്ഷം രൂപവും പാരിതോഷികമായി നല്‍കും.

സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചായിരുന്നു കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.

Share:
MTV News Keralaതിരുവനന്തപുരം: സന്തോഷ് ട്രോഫി വിജയികളായ കേരള ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസി. കോച്ച്, ഹെഡ് കോച്ച്, ഗോൾകീപ്പർ ട്രെയിനർ, മാനേജർ എന്നിവർക് മൂന്നു ലക്ഷം രൂപവും പാരിതോഷികമായി നല്‍കും. സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചായിരുന്നു കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം...വീണ്ടും സന്തോഷം; സന്തോഷ് ട്രോഫി ജയിച്ച കേരളാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍.