ജനാധിപത്യരീതിയിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്

MTV News 0
Share:
MTV News Kerala

പൂവാട്ടുപറമ്പ്:- ജനാധിപത്യബോധമുണർത്തി വോട്ടെടുപ്പിന്റെ ചിട്ടവട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി പൂവാട്ടുപറമ്പ എ എൽ പിയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പുതിയ അദ്ധ്യയന വർഷത്തെ സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ, പ്രിസൈഡിങ്ങ് ഓഫിസർ, പോളിങ്ങ് ഓഫീസർമാർ, മീഡിയ, പോലീസ് തുടങ്ങിയ സംവിധാനങ്ങൾ തിരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കിയിരുന്നു തിരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, പ്രചരണം, മീറ്റ് ദ കാൻഡിഡേറ്റ്, തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം തുടങ്ങിയവ കുട്ടികൾക്ക് നവ്യാനുഭവമായി. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ പി.മുഹമ്മദ് സിനാനെ (46 വോട്ട്) സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു. എം കെ കദീജ സാദിയയെ (45 വോട്ട്) ഡെപ്യൂട്ടി സ്കൂൾ ലീഡറായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് പ്രധാനധ്യാപിക എം.കെ.ധന്യശ്രീ അധ്യാപകരായ കെ. ഫവാസ്, പി.അശ്വിൻ തുടങ്ങിയവർ നേതൃത്വം നൽകി