ഗവ.എൽ പി സ്കൂൾ കഴുത്തൂട്ടിപുറായ : കുരുന്നുകൾക്ക് ഹൃദ്യമായി വരവേൽപ്പ്

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ : 2024-25 അധ്യയന വർഷാരംഭത്തിൽ ആകാംക്ഷയോടെ സ്കൂൾ അങ്കണത്തിലെത്തിയ കുരുന്നുകൾക്ക് ഹൃദ്യമായ വരവേൽപ്പൊരുക്കി കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ . കൊടിതോരണങ്ങളും ബലൂണുകളും കൊണ്ടലംകൃതമായ സ്കൂളിലേക്കെത്തിയ   കുട്ടികളെ പിടിഎ പ്രവർത്തക സമിതിയംഗങ്ങളും അധ്യാപകരും ചേർന്ന് സ്വീകരിച്ചാനയിച്ചു.

വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. രക്ഷാകർത്താക്കളും കുട്ടികളും എന്ന വിഷയത്തിൽ സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം ക്ലാസെടുത്തു.എസ് എം സി ചെയർമാൻ ടി ശിഹാബ്, പിടിഎ വൈസ് പ്രസിഡന്റ് ശംസു കുന്നത്ത് , ഷൈജൽ, വി വി നൗഷാദ്, വിദ്യാർഥി പ്രതിനിധികളായ അയാൻ മുഹമ്മദ്, മുനവ്വർ സി ടി എന്നിവർ ആശംസകൾ നേർന്നു.
ഹെഡ് മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും എസ് ആർ ജി കൺവീനർ വി പി  ഷമീറ നന്ദിയും പറഞ്ഞു

Share:
Tags:
MTV News Keralaകൊടിയത്തൂർ : 2024-25 അധ്യയന വർഷാരംഭത്തിൽ ആകാംക്ഷയോടെ സ്കൂൾ അങ്കണത്തിലെത്തിയ കുരുന്നുകൾക്ക് ഹൃദ്യമായ വരവേൽപ്പൊരുക്കി കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ . കൊടിതോരണങ്ങളും ബലൂണുകളും കൊണ്ടലംകൃതമായ സ്കൂളിലേക്കെത്തിയ   കുട്ടികളെ പിടിഎ പ്രവർത്തക സമിതിയംഗങ്ങളും അധ്യാപകരും ചേർന്ന് സ്വീകരിച്ചാനയിച്ചു. വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. രക്ഷാകർത്താക്കളും കുട്ടികളും എന്ന വിഷയത്തിൽ സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം ക്ലാസെടുത്തു.എസ് എം സി...ഗവ.എൽ പി സ്കൂൾ കഴുത്തൂട്ടിപുറായ : കുരുന്നുകൾക്ക് ഹൃദ്യമായി വരവേൽപ്പ്