കോഴിക്കോട് ജില്ലയിൽ സ്കൂളുകൾക്ക് നാളെ അവധി

MTV News 0
Share:
MTV News Kerala

കോഴിക്കോട്: വിദ്യാർഥികൾക്ക് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി,വി.എച്ച്.എസ്.ഇ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു.