മുഴുവൻ കുട്ടികളും സ്കൂളിൽ എത്തും, പ്രവർത്തികൾ അവസാന ഘട്ടത്തിൽ;വിദ്യാഭ്യാസ മന്ത്രി.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം:ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്‌കൂളുകള്‍ ശുചിയാക്കുന്നത്.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജോത് ഖോസ തുടങ്ങിയവര്‍ പങ്കെടുത്തു.

ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ത്ഥി – യുവജന – തൊഴിലാളി സംഘടനകള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും കത്തയച്ചിരുന്നു.

മന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് നിരവധി സംഘടനകള്‍ സ്‌കൂള്‍ വൃത്തിയാക്കലും അണുനശീകരണവുമായി സഹകരിക്കുന്നുണ്ട്. എസ് എം വി സ്‌കൂളില്‍ ഡി വൈ എഫ് ഐയും സത്രം സ്‌കൂളില്‍ കെ എസ് ടി എയുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.സംസ്ഥാനത്തൊട്ടാകെ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Share:
MTV News Keralaതിരുവനന്തപുരം:ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്‌കൂളുകള്‍ ശുചിയാക്കുന്നത്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജോത് ഖോസ തുടങ്ങിയവര്‍ പങ്കെടുത്തു. ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍ മുഴുവന്‍...മുഴുവൻ കുട്ടികളും സ്കൂളിൽ എത്തും, പ്രവർത്തികൾ അവസാന ഘട്ടത്തിൽ;വിദ്യാഭ്യാസ മന്ത്രി.