കൊച്ചി: വിവാദമായ ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കോഴ ഇടപാടിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചതായി ഇ.ഡി അറിയിച്ചു.
വടക്കഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി കരാർ ലഭിക്കാൻ 4.48 കോടി രൂപ കോഴ നൽകിയെന്ന യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുത്തത്. ബുധനാഴ്ച (ഇന്ന്) രാവിലെ കോടതിയിൽ ഹാജരാക്കും.
ശിവശങ്കറിനെ ഇ.ഡി തുടർച്ചയായി രണ്ട് ദിവസം കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ ചൊവ്വാഴ്ച രാത്രി അവസാനിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽനിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷൻ പദ്ധതിയിൽ കോഴയായി ലഭിച്ച കള്ളപ്പണമാണെന്ന മൊഴികളിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ.
© Copyright - MTV News Kerala 2021
View Comments (0)