
പാമ്പുകളുടെ പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ആകാറുണ്ട്. പല വീഡിയോകളും ഭയംകൊണ്ട് കണ്ടുപൂർത്തിയാക്കാൻ നമുക്ക് സാധിക്കാറുമില്ല. എന്നാൽ സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കണ്ടാൽ ആരുടെയും ഉള്ളൊന്ന് പിടയും.ട്രാൻസ്‌ഫോമറിൽ കയറി ഷോക്കേറ്റ് ചത്ത പെരുമ്പാമ്പിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്. നാരങ്ങാനത്ത് ആണ് സംഭവം. കൂറ്റൻ പെരുമ്പാമ്പാണ് ചത്തത്. ഞായറാഴ്ച രാവിലെ പ്രഭാതസവരാക്കിറങ്ങിയവർ ആണ് പാമ്പിനെ ചത്തനിലയിൽ കണ്ടത്.പാമ്പിനെ ചത്തനിലയിൽ കണ്ടതിന് പിന്നാലെ ഇവർ സംഭവം റാന്നി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇവരെത്തിയാണ് പെരുമ്പാമ്പിനെ താഴെയിറക്കിയത്, ശേഷം പാമ്പിനെ റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇന്ന് റാന്നി മൃഗാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)