മാവൂർ:മുസ്ലിംകളും ദലിതരും കീഴാളരും എല്ലാം ചേർന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമാണ് മലബാർ സമരമെന്ന് ഡോ.എം.കെ മുനീർ എം.എൽ.എ അഭിപ്രായപ്പെട്ടു.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന ” അതിജീവനത്തിന്റെ നൂറ് വർഷങ്ങൾ ‘ എന്ന കാമ്പയിനിന്റെ ഭാഗമായി മാവൂർ പാറമ്മൽ ക്രസന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ച് അവരെ ചരിത്രത്തിൽ നിന്ന് ഉൻമൂലനം ചെയ്യുന്ന പ്രവണത വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു .
ഡോ.ടി. എ മജീദ് കൊടക്കാട് അധ്യക്ഷനായി .എ സജീവൻ , ഡോ.മോയീൻ ഹുദവി മലയമ്മ, ഷാജി കുന്ദമംഗലം സംസാരിച്ചു. ഒ.പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതം പറഞ്ഞു. ടി.പി സുബൈർ , സിഎ ശുക്കൂർ മാസ്റ്റർ, അലി അക്ബർ കറുത്ത പറമ്പ് , കെ.മൂസ മൗലവി , എൻ.പി അഹമ്മദ് , റഫീഖ് പെരിങ്ങളം , എം.പി കരീം, കരീം നിസാമി താത്തൂർപൊയിൽ , കെ.എം.എ റഹ്മാൻ ചെറൂപ്പ, ഷാഫി ഫൈസി , ഇസ്സുദ്ദീൻ പാഴൂർ , ഫൈസൽ മുക്കം സംബന്ധിച്ചു . റഊഫ് പാറമ്മൽ നന്ദി പറഞ്ഞു .
© Copyright - MTV News Kerala 2021
View Comments (0)