മഹാവീരജയന്തി ദിനത്തില്‍ അറവുശാലകള്‍ അടച്ചിടണം: നിര്‍ദേശവുമായി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്

MTV News 0
Share:

തിരുവനന്തപുരം: മഹാവീര ജയന്തിദിനത്തില്‍ അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം. ഏപ്രില്‍ മൂന്നിനാണ് മഹാവീരജയന്തി ദിനം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കാണ് കേന്ദ്രം കത്തയച്ചത്. അതേസമയം സംസ്ഥാനത്ത് ഇത് നടപ്പാക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.അതേസമയം മുമ്പൊരിക്കലും ഇത്തരത്തിലുള്ള ഒരു ആവശ്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുമോ എന്ന് വ്യക്തമല്ല. കേരളത്തില്‍ അങ്ങനെ വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ല മഹാവീര ജയന്തി. ഇത്തരമൊരു സാഹചര്യത്തില്‍ അറവുശാലകള്‍ അടച്ചിടലിന്റെ ആവശ്യമുണ്ടോയെന്ന് കളക്ടര്‍മാര്‍ ചോദിക്കുന്നു.

Share:
തിരുവനന്തപുരം: മഹാവീര ജയന്തിദിനത്തില്‍ അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം. ഏപ്രില്‍ മൂന്നിനാണ് മഹാവീരജയന്തി ദിനം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കാണ് കേന്ദ്രം കത്തയച്ചത്. അതേസമയം സംസ്ഥാനത്ത് ഇത് നടപ്പാക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.അതേസമയം മുമ്പൊരിക്കലും ഇത്തരത്തിലുള്ള ഒരു ആവശ്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുമോ എന്ന് വ്യക്തമല്ല. കേരളത്തില്‍ അങ്ങനെ വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ല മഹാവീര ജയന്തി. ഇത്തരമൊരു സാഹചര്യത്തില്‍ അറവുശാലകള്‍ അടച്ചിടലിന്റെ ആവശ്യമുണ്ടോയെന്ന് കളക്ടര്‍മാര്‍ ചോദിക്കുന്നു.മഹാവീരജയന്തി ദിനത്തില്‍ അറവുശാലകള്‍ അടച്ചിടണം: നിര്‍ദേശവുമായി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്