” സ്മയിൽ ഇന്ത്യ 2020-ബിസിനസ്‌ ഇൻകുബേറ്റർ പദ്ധതിക്ക് VKHMO കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ  ഉദ്ഘാടനം ചെയ്തു

MTV News 0
Share:
MTV News Kerala

മുക്കം: വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹത്തിൽ സംരംഭക ശില്പശാലയിലൂടെ നൂതനവും വൈവിദ്ധ്വുമായ  ബിസിനെസ്സ് ആശയങ്ങൾ ഉണർത്തി സംരഭങ്ങൾ നടപ്പിലാക്കുന്ന സ്മൈൽ ഇന്ത്യ’2020  പദ്ധതിക്ക് മുക്കം വി കെ എച്ച് എം ഒ കോളേജിൽ തുടക്കമായി.ഇതിലൂടെ വിദ്യാർത്ഥികളെ പഠനത്തോടപ്പം കൂടുതൽ പരിപോഷിപ്പിക്കാനും ഒരുപാട് വിജയ സാധ്യതകൾ അഭിമുഖീകരിച്ചു മുന്നേറാനും സാധിക്കും.

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ചേമ്പർ ഓഫ് എഡു ക്കേഷൻ്റെ കീഴിൽ കോഴിക്കോട് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൻ്റെ (ഐ. ഐ.എം) നാഷണൽ സ്റ്റാർട്ടപ്പ് ഫൈനലിസ്റ്റായ കൾട്ടിവേഴ്സിറ്റിയൂടെ ആഭിമുഖ്യത്തിലാണ് ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞ നുമയരുന്ന ഡോ. എ. പി. ജെ അബ്ദുൽ കലാമിൻ്റെ സ്വപ്ന പദ്ധതിയായ ‘ സ്മൈൽ ഇന്ത്യ 2020 ‘ എഡ്യുക്കേഷൻ
ബിസിനസ് ഇൻക്യൂ ബേഷൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

ഇതിന്റ തുടക്കം എന്ന നിലയിൽ ഓർഫനെജ് ക്യാമ്പസ്സിൽ നടന്ന പരിപാടിക്ക് കോളേജ് പ്രിൻസിപ്പൾ റംലത്ത് ഇ സ്വാഗതം പറഞ്ഞു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സംരംഭകത്വ കേന്ദ്ര ഡയറക്ടർ ഡോ :ഷാഹിൻ തയ്യിൽ ഉദ്ഘാടനം ചെയ്തു.  പുതിയ സംരഭകം ആരംഭിക്കുന്നതിനെ കുറിച്ചുള്ള വർക്ക്ഷോപ്പ് ഐ ഐ എം പ്രൊഫസർ ഡോ : പികെ നൗഷാദ് നേതൃത്വം നൽകി.കോമേഴ്‌സ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ബിജിന കെ എം നന്ദിയും പറഞ്ഞു. തുടർന്ന് ശില്പശാലയുടെ  ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.