SOG കമാന്‍ഡോയുടെ ആത്മഹത്യ; ‘AC അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം’; മൊഴിയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടറിന്
മലപ്പുറം: എസ്ഒജി കമാന്‍ഡോ വിനീതിന്റെ ആത്മഹത്യയില്‍ നിര്‍ണ്ണായകമായി ക്യാമ്പിലെ മറ്റു കമാന്‍ഡോകൾ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. എസ് ഒ ജി അസി. കമാന്റന്റ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിന്നുവെന്നാണ് മൊഴി.
സുഹൃത്ത് മരിച്ചതിലെ വീഴ്ച്ച വിനീത് കുമാര്‍ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് ഇടയാക്കിയെന്നും മൊഴിയില്‍ പറയുന്നു. 2021 സെപ്തംബര്‍ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെയാണ് വയനാട് സ്വദേശിയായ സുനീഷ് മരിച്ചത്. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എ സി അജിത്ത് സഹായിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും സുനീഷ് മരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)