ഹിറ്റ്മാനെയും സംഘത്തെയും ആവേശത്തോടെ വരവേറ്റ് ആരാധകര്‍; ഇന്ത്യന്‍ ടീം കാര്യവട്ടത്തെത്തി.

MTV News 0
Share:

കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. രോഹിതിനെയും സംഘത്തെയും ആവേശത്തോടെ ആരാധകര്‍ വരവേറ്റു. മറ്റന്നാളാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം . ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനായി കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ടീമെത്തിയത്.

നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയും ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനത്തിനെത്തും. ഇന്ത്യന്‍ ടീം നാളെ വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് പ്രസ് മീറ്റും നാളെ നടക്കും. നാളെ ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംപ ബവുമയും വൈകീട്ട് 4.30ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മാധ്യമങ്ങളെക്കാണും. മത്സരത്തിന്റെ 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഇതിനോടകം 23,000 ടിക്കറ്റുകളാണ് വിറ്റത്. 1400 അപ്പര്‍ ടിയര്‍ ടിക്കറ്റുള്‍പ്പടെ 5200 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത് വഴിയാണ് ടിക്കറ്റ് വില്‍പ്പന.