നോർത്തീസ്റ്റ് ഫൈനലിൽ

MTV News 0
Share:

2024/25 സീസൺ ഡ്യൂറൻഡ് കപ്പ് ഫൈനലിലേക്ക് കടന്ന് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സി. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ് എഫ്സിയെയാണ് നോർത്തീസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ഗംഭീര വിജയമാണ് ഹൈലാൻഡേഴ്സ് നേടിയത്.

ചരിത്രത്തിൽ തന്നെ ആദ്യമായാണ് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സി ഒരു മേജർ ടൂർണമെന്റിന്റെ
ഫൈനലിലേക്ക് കടക്കുന്നത്. നാളെ നടക്കുന്ന മോഹൻ ബഗാനും ബംഗളുരു എഫ്സിയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയെ നോർത്തീസ്റ്റ്
ഫൈനലിൽ നേരിടും.