എസ്. എസ്.എഫ് സംഘടനാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം.

MTV News 0
Share:
MTV News Kerala

കുന്ദമംഗലം:എസ്.എസ്.എഫ് സംസ്ഥാനത്തെ ഏഴായിരത്തിലധികം  യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന സംഘടനാ സമ്മേളനങ്ങൾക്ക് ഇന്ന് കുന്ദമംഗലം ഡിവിഷനിൽ തുടക്കമാവും.താത്തൂർ സെക്ടറിലെ അരയങ്കോട് യൂണിറ്റിലാണ് ഉദ്ഘാടനം.തുടർന്ന് ഡിവിഷൻ പരിധിയിലെ 68 യൂണിറ്റുകളിൽ സമ്മേളനം നടക്കും.   കോവിഡ്  കാലത്തുണ്ടായ  സാമൂഹികവും സാംസ്കാരികവും ആയ വെല്ലുവിളികളെ  നേരിട്ടുകൊണ്ട് വിദ്യാർത്ഥികളെ  കർമ്മോത്സുകരാക്കുന്നതിനാണ് എസ്.എസ്.എഫ് സംഘടനാ സമ്മേളനങ്ങൾ  സംഘടിപ്പിക്കുന്നത്.  സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് വേണ്ടി  പ്രവർത്തിക്കുന്ന അച്ചടക്കമുള്ള  വിദ്യാർഥിത്വത്തിന്റെ നിർമ്മിതിയാണ്  സംഘടനയുടെ ലക്ഷ്യം.

യൂണിറ്റ് കെ.എം.ജെ പ്രസിഡന്റ് ലത്തീഫ് ഹാജി പതാക ഉയർത്തും. ഇബ്രാഹിം സഖാഫി താത്തൂർ ഉദ്ഘാടനം നിർവ്വഹിക്കും.തുടർന്ന് ഗഹനമായ
വിഷയാവതരണങ്ങളും ചർച്ചകളും അടങ്ങുന്ന സെഷനുകൾ നടക്കും.എസ്.എസ് എഫ് ജില്ലാ സെക്രട്ടറി സ്വാബിർ സഖാഫി ആവോലം,അജ്സൽ സഖാഫി ആയംകുളം, സലാഹുദ്ദീൻ സഖാഫി പുള്ളന്നൂർ,ശുഹൈബ് അദനി കാരന്തൂർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.യൂണിറ്റ് നേതാക്കളായ ഫായിസ്,അമീൻ  തുടങ്ങിയവർ സംബന്ധിക്കും.

Share:
MTV News Keralaകുന്ദമംഗലം:എസ്.എസ്.എഫ് സംസ്ഥാനത്തെ ഏഴായിരത്തിലധികം  യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന സംഘടനാ സമ്മേളനങ്ങൾക്ക് ഇന്ന് കുന്ദമംഗലം ഡിവിഷനിൽ തുടക്കമാവും.താത്തൂർ സെക്ടറിലെ അരയങ്കോട് യൂണിറ്റിലാണ് ഉദ്ഘാടനം.തുടർന്ന് ഡിവിഷൻ പരിധിയിലെ 68 യൂണിറ്റുകളിൽ സമ്മേളനം നടക്കും.   കോവിഡ്  കാലത്തുണ്ടായ  സാമൂഹികവും സാംസ്കാരികവും ആയ വെല്ലുവിളികളെ  നേരിട്ടുകൊണ്ട് വിദ്യാർത്ഥികളെ  കർമ്മോത്സുകരാക്കുന്നതിനാണ് എസ്.എസ്.എഫ് സംഘടനാ സമ്മേളനങ്ങൾ  സംഘടിപ്പിക്കുന്നത്.  സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് വേണ്ടി  പ്രവർത്തിക്കുന്ന അച്ചടക്കമുള്ള  വിദ്യാർഥിത്വത്തിന്റെ നിർമ്മിതിയാണ്  സംഘടനയുടെ ലക്ഷ്യം. യൂണിറ്റ് കെ.എം.ജെ പ്രസിഡന്റ് ലത്തീഫ് ഹാജി പതാക ഉയർത്തും. ഇബ്രാഹിം സഖാഫി...എസ്. എസ്.എഫ് സംഘടനാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം.