SSF വെള്ളലശ്ശേരി യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു.

MTV News 0
Share:

കട്ടാങ്ങൽ| എസ് എസ് എഫ് വെള്ളലശ്ശേരി യൂണിറ്റിന്റെ നേതൃത്യത്തിൽ നടന്ന യൂണിറ്റ് സാഹിത്യോത്സവിൽ കോർഡൊവ ബ്ലോക്ക്‌ ജേതാക്കളായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെള്ളലശ്ശേരി വെച്ച് നടന്ന പരിപാടി ഐ സി എഫ് & ദുബായ് മർകസ് പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു.

തുടർന്ന് വിവിധ ഇന മത്സരങ്ങളോട് കൂടെ 50ൽ പരം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. വൈകീട്ട് നടന്ന സമാപന ചടങ്ങിൽ ചൂലൂർ മഹല്ല് മുസ്ലിം ജമാഅത്ത് സെക്രട്ടറി ഇബ്രാഹിം സഖാഫി വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. പരിപാടിയിൽ അബ്ദുറഹീം മദനി പ്രാർത്ഥന നിർവ്വഹിച്ചു.ഫസലുറഹ്മാൻ സഖാഫി ആശംസാ പ്രസംഗം നടത്തി.