തിരിച്ചടിച്ച് സ്റ്റാലിന്‍; തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറിയെ വീട്ടില്‍ കയറി അറസ്റ്റ്‌ചെയ്തു
ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ സെന്തില്‍ ബാലാജിയെ കേന്ദ്ര ഏജന്‍സിയായ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യയെ മധുര പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് സൂര്യയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പൊലീസ് നടപടിയിലേക്ക് നയിച്ച കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. മധുര സിപിഐ എംപി സു വെങ്കിടേശനെതിരായ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്‌റ്റെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഐപിസി സെക്ഷന്‍ 153(എ), 505 (1)(ബി), 505 (1)(സി), 66(ഡി) ഐടി ആക്റ്റ് എന്നിവ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ ഇപ്പോള്‍ മജിസ്‌ട്രേറ്റിനടുത്തേക്ക് റിമാന്‍ഡിനായി കൊണ്ടുപോകുകയാണ്.
ജോലി റാക്കറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സൂര്യയുടെ അറസ്റ്റ്.
മലം നിറഞ്ഞ അഴുക്കുചാല് വൃത്തിയാക്കാന്‍ ഒരു ശുചിത്വതൊഴിലാളിയെ ഇടത് കൗണ്‍സിലറായ വിശ്വനാഥന്‍ നിര്‍ബന്ധിച്ചെന്നും അലര്‍ജിയെ തുടര്‍ന്ന് തൊഴിലാളി മരിച്ചെന്നും സൂര്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വെങ്കിടേശന് സൂര്യ എഴുതിയ കത്തില്‍ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. ഇതാകാം അറസ്റ്റിലേക്ക് നയിച്ചതെന്നാണ് ബിജെപി വൃത്തങ്ങള്‍ ആരോപിക്കുന്നത്
© Copyright - MTV News Kerala 2021
View Comments (0)