ചാത്തമംഗലത്ത് മോഷണം നടത്തിയ പ്രതിയെ പിടികൂടി

MTV News 0
Share:
MTV News Kerala

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ചേനോത്ത് ലക്ഷംവീട് കോളനിയിൽ മോഷണംനടത്തിയ പ്രതിയെ പിടികൂടി.
ഫറോക്ക് നല്ലൂർ കഷായപ്പടി സ്വദേശി വേതാളം ജിത്തുവിനെ
യാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.
ഞായറാഴ്ചയാണ് ചേനോത്തെ അടുത്തടുത്ത മൂന്ന് വീടുകളിൽ മോഷണം നടന്നത്.
ചേനോത്ത് ചെറുനാരകശ്ശേരി ഷീബ,ചേനോത്ത് ചെറുനാരകശ്ശേരി പ്രദീപ്,ചോലയിൽ സുനിൽഎന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.ഇതിൽ ചെറുനാരകശ്ശേരി ഷീബയുടെ വീട്ടിൽ നിന്നും ഒരു ലക്ഷത്തി നാൽപതിനായിരം രൂപയും ,
ചെറുനാരകശ്ശേരി പ്രദീപിന്റെ വീട്ടിൽ നിന്നും മേശയിൽ സൂക്ഷിച്ച 4000 രൂപയും ,
ചോലയിൽ സുനിലിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 8000 രൂപയുമാണ് കവർച്ച നടത്തിയത്.
മോഷണം നടക്കുന്ന സമയത്ത് മൂന്ന് വീടുകളിലും ആരുമുണ്ടായിരുന്നില്ല.
വൈകുന്നേരം വീടുകളിൽ തിരികെ
എത്തിയപ്പോഴാണ്
മോഷണം വിവരം  അറിഞ്ഞത്.
തുടർന്ന് കുന്ദമംഗലം പോലീസും ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരും  പരിശോധന നടത്തിയിരുന്നു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്യേഷണത്തിൽ
പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി.
ഇതാണ് പോലീസ് അന്വേഷണത്തിൽ
പ്രതിയെ പിടികൂടാൻ സഹായിച്ചത്.
നാല് ദിവസത്തിനകം മോഷണ കേസിലെ പ്രതിയെ പിടികൂടാൻ ആയത് കുന്ദമംഗലം പോലീസിന്റെ
അന്വേഷണ മികവാണ്.
അറസ്റ്റ് ചെയ്ത പ്രതിയെ
മോഷണം നടന്ന വീടുകളിൽ എത്തിച്ച് കുന്ദമംഗലം പോലീസ് തെളിവെടുപ്പ് നടത്തി.

30 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് വേതാളം ജിത്തു എന്ന് കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാർ അറിയിച്ചു.
അടച്ചിട്ട വീടുകളിൽ എത്തി കോളിംഗ് ബെൽ അടിച്ച ശേഷം ആരുമില്ലെങ്കിൽ അവിടെ കയറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
നഗരത്തിൽ നിന്ന് വിട്ട് ഉൾപ്രദേശങ്ങളിലാണ് സ്ഥിരമായി മോഷണം നടത്തുന്നത് പത്ത് ദിവസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്.

ബൈറ്റ്: ഇൻസ്പെക്ടർ എസ് ശ്രീകുമാർ

അന്യേഷണത്തിന്
കുന്ദമംഗലം പോലീസിൽ ഇൻസ്പെക്ടർ
എസ് ശ്രീകുമാർ ,എസ് ഐ മാരായ
വി.കെ സുരേഷ്,എം.പ്രദീപ്കുമാർ ,
പി. അനീഷ്,,സീനിയർ സിവിൽ പോലീസ് ഓഫീസർ കെ പ്രമോദ്,ടിപി ജംഷീർ,
എന്നിവർ നേതൃത്വം നൽകി.