ഗ്രാസിം മാവൂർ വിടുക :  ഗ്രാസിം മാനേജ്‌മെന്റിന്റെ മാവൂരിലെ ഓഫീസിലേക്ക്  ബഹുജന മാർച്ച് നടത്തി

MTV News 0
Share:
MTV News Kerala

മാവൂർ: ഗ്രാസിം മാവൂർ വിടുക , മാവൂരിന്റെ ഭൂമിയിൽ സർക്കാർ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാവൂർ ഗ്രാസിം സമര സമിതി ഗ്രാസിം മാനേജ്‌മെന്റിന്റെ മാവൂരിലെ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി.
രാവിലെ  11 മണിയോടെ  
മാവൂർ കോഴിക്കോട് റോഡിലെ സിനിമാ തിയ്യേറ്റർ പരിസരത്തു നിന്നുമാണ് മാർച്ച് ആരംഭിച്ചത്. നിരവധി പേർ അണിനിരന്ന മാർച്ച് മാവൂർ മൽസ്യമാർക്കറ്റിനു സമീപം പോലീസ്
തടഞ്ഞു.
കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷത്തോളമായി
ഗ്രാസിം ഭൂമിയിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാത്തതിലുള്ള വലിയ പ്രതിഷേധമാണ് ജാഥയിൽ ഉടനീളം ഉയർന്നത്. സ്ത്രീകളുടെ വൻ നിര തന്നെ ജാഥയിൽ അണിനിരന്നു. പ്രതിഷേധ മാർച്ച്
കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയർമാൻ രാജേന്ദ്രൻ വെള്ളപാലത്ത് അധ്യക്ഷത വഹിച്ചു.
എം കെ രാഘവൻ എം.പി മുഖ്യാതിഥിയായി .
ബി ജെ പി  സംസ്ഥാന സെക്രട്ടറി പി രഘുനാഥ്
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്,
ടി പി സുരേഷ്,
ജനറൽ കൺവീനർ വളപ്പിൽ റസാഖ്, കെ.ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.

Share:
MTV News Keralaമാവൂർ: ഗ്രാസിം മാവൂർ വിടുക , മാവൂരിന്റെ ഭൂമിയിൽ സർക്കാർ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാവൂർ ഗ്രാസിം സമര സമിതി ഗ്രാസിം മാനേജ്‌മെന്റിന്റെ മാവൂരിലെ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി.രാവിലെ  11 മണിയോടെ  മാവൂർ കോഴിക്കോട് റോഡിലെ സിനിമാ തിയ്യേറ്റർ പരിസരത്തു നിന്നുമാണ് മാർച്ച് ആരംഭിച്ചത്. നിരവധി പേർ അണിനിരന്ന മാർച്ച് മാവൂർ മൽസ്യമാർക്കറ്റിനു സമീപം പോലീസ്തടഞ്ഞു.കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷത്തോളമായിഗ്രാസിം ഭൂമിയിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാത്തതിലുള്ള വലിയ...ഗ്രാസിം മാവൂർ വിടുക :  ഗ്രാസിം മാനേജ്‌മെന്റിന്റെ മാവൂരിലെ ഓഫീസിലേക്ക്  ബഹുജന മാർച്ച് നടത്തി