എളമരം കടവ് പാലം വഴി ഉള്ള ബസ് റൂട്ടിന്റെ അപേക്ഷ നിരസിച്ച RTO യുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് എളമരത്ത്  ബസ് കെട്ടിവലിക്കൽ സമരം നടത്തി

MTV News 0
Share:

എളമരം കടവ് പാലം വഴി ഉള്ള ബസ് റൂട്ടിന്റെ അപേക്ഷ നിരസിച്ച കോഴിക്കോട് ആർടിഒയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ട് എളമരം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരം പാലത്തിൽ ബസ് കെട്ടിവലിക്കൽ സമരം നടത്തി.

എളമരം പാലത്തിന്റെ മാവൂർ ഭാഗത്ത് നിന്ന് ആരംഭിച്ച കെട്ടിവലിക്കൽ സമരം എളമരം അങ്ങാടിയിൽ സമാപിച്ചു.

ആക്ഷൻ കമ്മിറ്റി കൺവീനർ ടിപി ഇസ്മായിൽ സ്വാഗതം പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ സലാം എളമരം അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു.വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കരിയ, വാർഡ് മെമ്പർ അഡ്വ: ജന്നാ ശിഹാബ്, ജൈസൽ എളമരം,പി എ അസീസ്, ബിച്ചാവാ മാവൂർ, ആബിദ് എളമരം, ചന്ദ്രശേഖരൻ മണ്ണാടത്ത് അജയൻ എളമരം എന്നിവ ആശംസകൾ നേർന്നു. മജീദ് പാലക്കുഴി നന്ദി രേഖപ്പെടുത്തി

Share:
Tags:
എളമരം കടവ് പാലം വഴി ഉള്ള ബസ് റൂട്ടിന്റെ അപേക്ഷ നിരസിച്ച കോഴിക്കോട് ആർടിഒയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ട് എളമരം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരം പാലത്തിൽ ബസ് കെട്ടിവലിക്കൽ സമരം നടത്തി. എളമരം പാലത്തിന്റെ മാവൂർ ഭാഗത്ത് നിന്ന് ആരംഭിച്ച കെട്ടിവലിക്കൽ സമരം എളമരം അങ്ങാടിയിൽ സമാപിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ ടിപി ഇസ്മായിൽ സ്വാഗതം പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ സലാം എളമരം അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി...എളമരം കടവ് പാലം വഴി ഉള്ള ബസ് റൂട്ടിന്റെ അപേക്ഷ നിരസിച്ച RTO യുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് എളമരത്ത്  ബസ് കെട്ടിവലിക്കൽ സമരം നടത്തി