സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി; ഹർജി തള്ളി

MTV News 0
Share:
MTV News Kerala

സ്വവർഗ വിവാഹങ്ങൾക്ക്‌ നിയമസാധുത നൽകാൻ സുപ്രീംകോടതി വിസ്സമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്‌ നാല്‌ വ്യത്യസ്‌ത വിധികളാണ്‌ പ്രഖ്യാപിച്ചത്‌. ചില കാര്യങ്ങളിൽ അഞ്ചംഗ ബെഞ്ചിലെ ജഡ്‌ജിമാർക്കിടയിൽ ഭിന്നതയുണ്ടായി. എന്നാൽ സ്വവർഗ ദമ്പതികളുടെ ബന്ധത്തിന്‌ വിവാഹം എന്ന നിലയിലുള്ള നിയമാവകാശം നൽകാതെ തന്നെ അവരുടെ അവകാശങ്ങളും ആനുകൂല്ല്യങ്ങളും പരിഗണിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കാൻ കേന്ദ്രസർക്കാരിനോട്‌ നിർദേശിക്കുന്ന കാര്യത്തിൽ ജഡ്‌ജിമാർ യോജിച്ചു. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവർ ഓരോ വിധിന്യായവും ചീഫ് ജസ്റ്റിസും സഞ്ജയ് കിഷൻ കൗളും ചേർന്ന്‌ മറ്റൊരു വിധിയുമാണ്‌ പ്രസ്‌താവിച്ചത്‌.

സ്വവർഗാനുരാഗികൾക്ക് സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകാൻ കഴിയില്ല. ഈ കാര്യത്തിൽ 5 ജഡ്ജിമാരും യോജിക്കുന്നു. സിവിൽ യൂണിയനാകാമെന്ന് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ്‌കിഷൻ കൗളും അവരുടെ വിധിയിൽ പറഞ്ഞു.സിവിൽ യൂണിയനും അംഗീകാരമില്ലെന്ന് മറ്റ് മൂന്ന് ജഡ്ജിമാർ. സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം അംഗീകാരം നൽകാൻ കഴിയില്ല , സിവിൽ യൂണിയനും പറ്റില്ല. ദത്തെടുക്കാനും കഴിയില്ല.
സ്വവർഗ ലെെംഗികത നഗരസങ്കൽപ്പമോ വരേണ്യവർഗ സങ്കൽപ്പമോ അല്ലെന്നും അത് തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധിയിൽ പറഞ്ഞു. ജീവിത പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്‌ടമാണ്. ആർട്ടിക്കിൾ 21 അതിനുള്ള അവകാശം നൽകുന്നു. അതിനാൽ സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.

Share:
MTV News Keralaസ്വവർഗ വിവാഹങ്ങൾക്ക്‌ നിയമസാധുത നൽകാൻ സുപ്രീംകോടതി വിസ്സമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്‌ നാല്‌ വ്യത്യസ്‌ത വിധികളാണ്‌ പ്രഖ്യാപിച്ചത്‌. ചില കാര്യങ്ങളിൽ അഞ്ചംഗ ബെഞ്ചിലെ ജഡ്‌ജിമാർക്കിടയിൽ ഭിന്നതയുണ്ടായി. എന്നാൽ സ്വവർഗ ദമ്പതികളുടെ ബന്ധത്തിന്‌ വിവാഹം എന്ന നിലയിലുള്ള നിയമാവകാശം നൽകാതെ തന്നെ അവരുടെ അവകാശങ്ങളും ആനുകൂല്ല്യങ്ങളും പരിഗണിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കാൻ കേന്ദ്രസർക്കാരിനോട്‌ നിർദേശിക്കുന്ന കാര്യത്തിൽ ജഡ്‌ജിമാർ യോജിച്ചു. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി...സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി; ഹർജി തള്ളി