സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്ക്. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണു താരത്തെ ഒരു മത്സരത്തില്‍നിന്നു വിലക്കിയത്. അല്‍ നസറിന്റെ താരമായ ക്രിസ്‌റ്റ്യാനോ അല്‍ ഷബാബിനെതിരേ നടന്ന മത്സരത്തില്‍ കാണികള്‍ക്കു നേരെ അശ്‌ളീല ആംഗ്യം കാണിച്ചതു വിവാദമായിരുന്നു.
മത്സരം 3-2 നു ജയിച്ചതിനു ശേഷമായിരുന്നു ക്രിസ്‌റ്റ്യാനോയുടെ പ്രവൃത്തി. അല്‍ ഷബാബ് കാണികള്‍ മെസി, മെസി എന്നു വിളിച്ചു താരത്തെ പ്രകോപിപ്പിച്ചിരുന്നു. താരം അശ്‌ളീല ആംഗ്യം കാണിക്കുന്നതു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അല്‍ ഹസം ടീമിനെതിരായ സൗദി പ്രോ ലീഗ് മത്സരത്തില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കു കളിക്കാനാകില്ല. വിലക്ക് കൂടാതെ 30,000 സൗദി റിയാലിന്റെ പിഴ ശിക്ഷയും വിധിച്ചു. 10,000 റിയാല്‍ (ഏകദേശം 2.5 ലക്ഷം രൂപ) സൗദി ഫുട്‌ബോള്‍ ഫെഡറേഷനും 20,000 റിയാല്‍ (ഏകദേശം 4.5 ലക്ഷം രൂപ) അല്‍ ഷബാബ് ക്ലബിനുമാണു നല്‍കേണ്ടത്. അച്ചടക്ക സമിതിയുടെ തീരുമാനം അന്തിമമാണെന്നു സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്‌തമാക്കി.
കഴിഞ്ഞ ഏപ്രിലിലും ക്രിസ്‌റ്റ്യാനോ അശ്‌ളീല ആംഗ്യം കാണിച്ചു വിവാദത്തിലായിരുന്നു. അല്‍ ഹിലാലിനെതിരേ നടന്ന മത്സരം 2-0 ത്തിനു തോറ്റതിനു പിന്നാലെയായിരുന്നു സംഭവം.
© Copyright - MTV News Kerala 2021
View Comments (0)