കൊടിയത്തൂർ നീന്തൽ കുളം;ഭൂരേഖ കൈമാറ്റം ശ്രദ്ധേയമായി.

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ /മുക്കം : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിനു കീഴിൽ കൊടിയത്തൂർ കാരാട്ട് ഭാഗത്ത് നിർമിക്കാനുദ്ദേശിക്കുന്ന നീന്തൽകുളത്തിന്റെ ഭൂരേഖ കൈമാറ്റം ഏറെ ശ്രദ്ധേയമായി. കുളത്തിന്നാവശ്യമായ 36 . 6 സെന്റ് സ്ഥലം പ്രദേശത്തെ പ്രമുഖ കുടുംബാംഗമായ കെ.സി അബ്ദുറഹിമാൻ ഹാജിയുടെ മകനും കായികപ്രേമിയുമായ കെ.സി. ഹുസൈൻ ആണ് സൗജന്യമായി ഗ്രാമ പഞ്ചായത്തിന് കൈമാറിയത്. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടു കൂടി ഘോഷയാത്രയായിട്ടാണ് ജനപ്രതിനിധികളും നേതാക്കളും നാട്ടുകാരും ചേർന്ന് ഹുസൈനെ സ്റ്റേജിലേക്ക് ആനയിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഭൂരേഖ ഏറ്റുവാങ്ങുകയും കാരാട്ട് നീന്തൽ കുളത്തിന്റെ പ്രഖ്യാപനം നടത്തുകയും ചെയ്തു. 2024-25 വാർഷിക ബജറ്റിൽ 25 – ലക്ഷം രൂപ കുളത്തിന്  വകയിരുത്തിയതായി അറിയിക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യസമിതി ചെയർ പേഴ്സൺ എം.കെ. നദീറ ,ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ജി. സീനത്ത്, എം.ടി. റിയാസ്, സി.പി. ചെറിയ മുഹമ്മദ്, കെ.ടി. മൻസൂർ, കെ.ടി.ഹമീദ്, നാസർ കൊളായി, ടി.ടി.അബ്ദുറഹ്മാൻ , എം. സിറാജുദ്ദീൻ, കെ.പി.അബ്ദു റഹ്‌മാൻ, EK മായിൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. നൈന ഒടുങ്ങാട്ട് ഗാനമാലപിച്ചു. വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ സ്വാഗതവും റഫീഖ് കുറ്റിയോട്ട് നന്ദിയും പറഞ്ഞു.