പന്നിക്കോട്: സുന്നി യുവജന സംഘം പന്നിക്കോട് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അറുപത്തി ഒൻപതാം സ്ഥാപക ദിനം ആചരിച്ചു. നേരിൻ്റെ പക്ഷത്ത് നിന്നു കൊണ്ട് അധാർമ്മികതക്കെതിരെ അറുപത്തൊമ്പത്ത് വർഷക്കാലം നടത്തിയ സമര പോരാട്ടങ്ങളുടെ ആർജ്ജവത്തിൽ പുതിയ കാലത്തെ വെല്ലുവിളികളെ വർദ്ധിത വീരുത്തോടെ നേരിടാനുള്ള കരുത്തുറ്റ പ്രഖ്യാപനവുമായി എസ് വൈ എസ് സംസ്ഥാനത്തൊട്ടാകെ നടത്തുന്ന സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായാണ് പന്നിക്കോട് യൂണിറ്റിലും പരിപാടി സംഘടിപ്പിച്ചത്.
സമരങ്ങളോടൊപ്പം സഹജീവി സ്നേഹവും അശരണർക്കായി അളവില്ലാതെ സഹായ ഹസ്തവും സാന്ത്വന പ്രവർത്തനങ്ങളും നടത്തി ജനമനസ്സുകളിൽ ഇടം പിടിച്ച സംഘടനയാണ് എസ് വൈ എസ്.
അറുപത്തൊമ്പതിൻ്റെ നിറവിൽ നിൽക്കുന്ന ഈ അവസരത്തിൽ നാട്ടിലെ അർഹരായ ഇരുന്നൂറ് കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് സാന്ത്വനമേകാനാണ് യൂണിറ്റ് കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്.
പരിപാടിയിൽ സകരിയ്യ സഖാഫി അബ്ദുല്ല മാസ്റ്റർ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് പുളിക്കൽ എന്നിവർ ചേർന്ന് പതാക ഉയർത്തി. ഇസ്മാല്യട്ടി മാസ്റ്റർ, ജ.സെക്രട്ടറി അബ്ദുറഷീദ്, ജബ്ബാർ യുപി, അബ്ദുല്ല മാസ്റ്റർ പി വി തുടങ്ങി നിരവധി പേർ പങ്കെടുത്തു. എസ് വൈ എസ് മുൻ കാല പ്രസിഡണ്ട് അബ്ദുല്ല മാസ്റ്റർ പ്രവർത്തകരുമായി പഴയ കാല അനുഭവങ്ങൾ പങ്കുവെച്ചു.
© Copyright - MTV News Kerala 2021
View Comments (0)