സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 5000 കടന്നു. മൂന്നുലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ജീവനുവേണ്ടി നിലവിളിക്കുന്ന പതിനായിരങ്ങൾ. രാവും പകലുമില്ലാതെ മൂന്നാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുപതിനായിരത്തോളം ആളുകൾ മരണപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. തുർക്കിയിൽ മാത്രം...