വയനാട് വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തില്‍ പരിക്കേറ്റ ജെന്‍സന്‍ മരണപെട്ടു. 8.52ഓടെയാണ് അധികൃതര്‍ മരണം സ്ഥിരീകരിച്ചത്. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെന്‍സണ്‍ വെന്റിലേറ്ററിലായിരുന്നു. മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടലില്‍ അമ്മയും അച്ഛനും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സണ്‍. ചൊവ്വാഴ്ച വൈകീട്ട് വെളളാരംകുന്നില്‍...
താമരശ്ശേരി :സംസ്ഥാനപാതയിൽ താമരശ്ശേരി തച്ചംപൊയിൽ വാഹന അപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക് പൂനൂർ ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അത്തോളി സ്വദേശി ജെറീസ് (39), താമരശ്ശേരി മഞ്ചട്ടി വിൽസൻ (47) എന്നിവർക്കാണ് പരുക്കേറ്റത്....
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കപറമ്പിൽ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു. തലശ്ശേരി സ്വദേശി മൈമൂനയാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലശ്ശേരി സ്വദേശികളായ ഒരേ...
എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അരീക്കോട് തച്ചെണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) മരണപെട്ടു.മറ്റൊരാൾക്ക്  പരിക്ക്‌.ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടിയായിരുന്നു അപകടം.
വയനാട്ടിലെ കൽപ്പറ്റയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഒ.എം.എ സലാം സാഹിബിന്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24)  മരണപെട്ടു. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക്...
വൈത്തിരി | വയനാട് വൈത്തിരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാര്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഉമ്മര്‍, അമീര്‍ എന്നിവരെ മേപ്പാടി വിംസ്...
ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത്  വെച്ചുഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണപെട്ടു തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറും എതിരെ വെന്ന കാറുമായി ഉണ്ടായ അപകടത്തിൽ മുസഫിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു മയ്യത്ത് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ് മാർട്ടം...
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ  ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തിൽ തൊടി ഷാലിൻ (34) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷ്  വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. മാവൂർ കോഴിക്കോട് റോഡിൽ പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപത്തുള്ള ചെടിക്കടയിലെ ചട്ടികളിലും പോസ്റ്റിലും ബൈക്ക്...
കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്.ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോർഡ് ഫിഗോ കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റും കാർ പാർക്കിംഗ് ഷെഡും തകർത്തു.പരുക്കേറ്റ ഡ്രൈവർ പരപ്പിൽ ഷിജിയെ കോഴിക്കോട്...
സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത്...