തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരിയിൽ. അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി റേഡിയോ കോളർ സന്ദേശം ലഭിച്ചെന്നാണ് റിപ്പോർട്ട്. തമിഴ്നാട് വനംവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപ്പർ കോതയാർ മുത്തു‍കുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്. തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ...
സാബു എം ജേക്കബ്ബിനെ ട്രോളി പി വി ശ്രീനിജിൻ എംഎൽഎ. തന്റെ എഫ്ബി പേജിലൂടെയാണ് ‘അരിക്കൊമ്പൻ ഇനി കിഴക്കമ്പലത്തേക്ക്’ എന്ന തലക്കെട്ടിൽ പാന്റ്‌ ധരിപ്പിച്ച ആനയുടെ ഫോട്ടോ ട്രോളായിട്ടത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അരിക്കൊമ്പനെ കേരളത്തിൽത്തന്നെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വന്റി -ട്വന്റി ചീഫ് കോ–-ഓർഡിനേറ്റർ സാബു...
കമ്പം പട്ടണത്തിലും ജനവാസ കേന്ദ്രങ്ങളിലും വിഹരിച്ച അരിക്കൊമ്പൻ ഞായർ ഉച്ചയോടെ ശ്രീവല്ലിപുത്തൂർ മേഘമല കടുവ സങ്കേതത്തിലെ ഉൾക്കാട്ടിലേക്ക് മടങ്ങി. ചിന്നക്കനാലിലേതിന് സമാന സന്നാഹങ്ങളുമായി തമിഴ്‌നാട് വനം മന്ത്രി ഡോ. എം മതിവേന്ദന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വനപാലകരും പൊലീസും സ്ഥലത്ത് ക്യാമ്പ്‌ ചെയ്യുന്നു.തിരികെ ജനവാസ കേന്ദ്രത്തിലേക്ക്...
പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി.റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പൻ ഇന്നലെ രാത്രിയെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ അനുസരിച്ചാണ് ആന...
ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്ബൻ തിരിച്ചെത്തി. പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്താണ് ഇപ്പോള്‍ അരിക്കൊമ്ബൻ ഉള്ളത്. നാലുദിവസം മുൻപാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്ബൻ തകര്‍ത്തു....
ഇടുക്കി (ചിന്നക്കനാല്‍)> ശാന്തൻപാറ– ചിന്നക്കനാൽ പഞ്ചായത്തുകളിലെ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുന്നു. നാളെ വീണ്ടും ദൗത്യം ആരംഭിക്കും. മണിക്കൂറുകളോളം നീണ്ട തിരച്ചിലിൽ അരിക്കൊമ്പനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ചിന്നക്കനാൽ സിമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പൻ പിന്നീട് കാഴ്ചയിൽ...
അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു.ഒരാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇക്കഴിഞ്ഞ 12 ന് കേസ് പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അതേ...
അരിക്കൊമ്പന്‍ വിഷയത്തില്‍സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരികൊമ്പന്‍ വിഷയത്തിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചത്. ഇടപെടില്ലെന്നും വിദഗ്ധ സമിതി തീരുമാനമാണ് യുക്തിസഹമെന്നും കോടതി പറഞ്ഞുഅരിക്കൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലം സംസ്ഥാന...
അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയില്‍ എത്തിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് 17ന്‌ നെല്ലിയാമ്പതി പഞ്ചായത്തില്‍ സംയുക്ത ഹര്‍ത്താല്‍. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.