മലബാറില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കര്‍മ്മപദ്ധതിയുമായി ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ നിലനിര്‍ത്താനാണ് നീക്കം . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദുമ,തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്പ് അടക്കമുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപിക്ക് കൂടിയത് നാലിരട്ടിയിവോട്ടുകള്‍ ലഭിച്ചു....
കടുത്ത വേനല്‍ച്ചൂടിനൊപ്പം തെരഞ്ഞെടുപ്പു ചൂടിലും സംസ്ഥാനത്തു മുന്നില്‍ കോട്ടയം. മണ്ഡലത്തില്‍ ത്രികോണ മത്സരത്തിനു കളമൊരുക്കി എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇടതു, വലതു മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍.ഡി.എയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍.കോട്ടയം പാര്‍ലമെന്റ് സീറ്റ് ബി.ഡി.ജെ.എസിന് വിട്ടുനല്‍കണമെന്ന്...
കോൺഗ്രസ് മുൻ മുഖ്യമന്ത്രി കമൽ നാഥിൻ്റെയും മകനും എംപിയുമായ നകുൽ നാഥിൻ്റെയും ബി ജെ പി പ്രവേശനം രണ്ട് ദിവസത്തിനകമെന്ന് സൂചന. ഡൽഹിയിലെത്തിയ കമൽനാഥ് ബിജെപി നേതൃത്വവുമായി ഉടൻ ചർച്ച നടത്തിയേക്കും. ഇതിനിടെ നകുൽ നാഥ് എക്സ് ബയോയിൽ നിന്ന് കോൺഗ്രസ് എന്നത് നിക്കി. ന്യായ്...
അഡ്വ.ഷോൺ ജോർജ് ബി ജെ പിയിൽ ചേക്കേറിയതോടെ കോട്ടയം ജില്ലാ പഞ്ചായത്തിലാദ്യമായി പാർട്ടിക്ക് പ്രാതിനിധ്യമായി. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്നാണ് ഷോൺ ജോർജ് ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.ജില്ലാ പഞ്ചായത്തിലെ നിലവിലെ കക്ഷിനിലഎൽഡിഎഫ്- 14സിപിഐ(എം) : 6 കേരള കോൺഗ്രസ്...
ദില്ലി: പി സി ജോർജ് ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺജോർജ്ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വംസ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമതീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അം​ഗത്വം സ്വീകരിക്കാനാണ് സാധ്യത.ബിജെപിനേതൃത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെദില്ലിയിലെത്തിയ പി സി ജോർജ് വിവിധ...
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്.എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി...
കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി.ജെ.പി. നേതൃത്വം. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചു പരിപാടി നടത്താനാണ് ബി.ജെ.പി.യുടെ തീരുമാനം. ബി.ജെ.പി. നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്...
ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂർ കട്ടാങ്ങൾ റോഡിന്റെ ദുരവസ്ഥക്കെതിരെ പ്രതിക്ഷേധ പ്രകടനവും ധർണയും നടത്തി പ്രസ്തുത പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി ഉത്ഘാടനം ചെയ്തു ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ ആദ്യക്ഷനായ പരിപാടിയിൽ ഹരിനാരായണൻ മുല്ലപ്പള്ളി, സുനോജ്...
ചാണ്ടി ഉമ്മന്‍ എം.എല്‍.എക്ക് ആര്‍.എസ്.എസ് ബന്ധം ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാറിന്‍റെ ആരോപണത്തിനെതിരെ മറുപടിയുമായി ബി.ജെ.പി നേതാവും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറുമായ ജി.എസ് ആശാനാഥ്. വ്യാജപ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കണ്ടെന്നും ഇതിലൊന്നും പേടിക്കുന്നയാളല്ല താനെന്നും ആശ ഫേസ്ബുക്കില്‍ കുറിച്ചു.പോസ്റ്റിനു മറുപടിയുമായി യൂത്ത് കോൺഗ്രസ്...
സ്‌പീക്കർ എ എൻ ഷംസീറിനെതിരെ ഹിന്ദുസമുദായ സംഘടനകളെ യോജിപ്പിച്ച്‌ സമരത്തിനിറങ്ങുമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പറഞ്ഞു.നാമജപയാത്രക്കെതിരെ കേസെടുത്തത്‌ അപലപനീയമാണ്‌. സ്‌പീക്കർക്കെതിരെയാണ്‌ കേസെടുക്കേണ്ടത്‌. പള്ളിയിൽ പോവുകയും നോമ്പെടുക്കുകയും ചെയ്‌ത്‌ തികഞ്ഞ മതവിശ്വാസിയായാണ്‌ സ്‌പീക്കർ പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആക്ഷേപിച്ചു.കോൺഗ്രസിന്‌ ഈ പ്രശ്‌നത്തിൽ ഇരട്ടത്താപ്പാണ്‌....