ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29 ന് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂചലനം ഉണ്ടായതെന്നാണ് വിവരം
മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10 ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ...
ദില്ലി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്....
തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. ഗോക്സനിലാണ് ഭൂചലനമുണ്ടായത്. യുണറ്റൈഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഗോക്‌സന്‍ ജില്ലയുടെ തെക്ക്-പടിഞ്ഞാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ മാസം ഫെബ്രുവരി 6ന് തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തിന്റെ കെടുതികള്‍...