ഫുട്ബോൾ ആവേശം സിരകളിലേറ്റി   കാണികൾ ഒഴുകി എത്തിയപ്പോൾ  ചെളിമണ്ണില്‍ കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ വാനോളം ഉയർന്നു.റൊയാട് ഫാമിലെ പുഞ്ചവയല്‍ പാടത്തെ വയല്‍ വരമ്പിന്റെ അതിരുകള്‍ക്കുള്ളില്‍ ഫുട്ബോള്‍ ആവേശം അണപൊട്ടിയപ്പോള്‍ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകൾക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം. ചെളിയിലും കുതിരാത്ത ആവേശത്തിന് കൈയ്യടിച്ച് വരമ്പത്ത്...