റിയാദില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ നാലു മലയാളികളടക്കം ആറു പേര്‍ മരിച്ചു. ഖാലിദിയയിലെ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിലാണ് അപകടം. വ്യാഴാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. മരിച്ച മലയാളികളില്‍ രണ്ടുപേര്‍ മലപ്പുറം സ്വദേശികളാണ്. ​ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക...