മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. മുഹമ്മദ് റിയാസ് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് സുരേന്ദ്രന്‍ ഓര്‍ക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. സുരേന്ദ്രന്റെ പ്രതികരണം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഡി.വൈ.എഫ്.ഐ നേതാക്കളും പറഞ്ഞു....
കൊച്ചി:ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്‍.  ഇത്തരം ട്രോളുകളില്‍ തന്നെ ഏറ്റവും വേദനിപ്പിക്കുന്നത് ഉള്ളിയെന്ന വിളിയാണ് എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ തുറന്നു പറയുന്നു. ഒരു ചാനലിന്‍റെ അഭിമുഖത്തിലാണ്...