വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ബസ് മറിഞ്ഞു; കുട്ടിയടക്കം 4 പേർ മരിച്ചു

MTV News 0
Share:
MTV News Kerala

ചെന്നൈ ∙ തൃശൂർ ഒല്ലൂരിൽനിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടിയുൾപ്പെടെ 4 പേർ മരിച്ചു. 38 പേർക്ക് പരുക്കേറ്റു. തമിഴ്നാട് തഞ്ചാവൂര്‍ ഒറത്തുനാടിനു സമീപം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു.

8 വയസ്സുള്ള കുട്ടി, രണ്ടു സ്ത്രീകൾ, ബസ് ഡ്രൈവർ എന്നിവരാണ് മരിച്ചതെന്നാണ് സൂചന. 52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. 

Share:
Tags:
MTV News Keralaചെന്നൈ ∙ തൃശൂർ ഒല്ലൂരിൽനിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടിയുൾപ്പെടെ 4 പേർ മരിച്ചു. 38 പേർക്ക് പരുക്കേറ്റു. തമിഴ്നാട് തഞ്ചാവൂര്‍ ഒറത്തുനാടിനു സമീപം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. 8 വയസ്സുള്ള കുട്ടി, രണ്ടു സ്ത്രീകൾ, ബസ് ഡ്രൈവർ എന്നിവരാണ് മരിച്ചതെന്നാണ് സൂചന. 52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ബസ് മറിഞ്ഞു; കുട്ടിയടക്കം 4 പേർ മരിച്ചു