‘എന്റെ അനുമതിയില്ലാതെ എന്റെ മന്ത്രിയെ മാറ്റാനാകില്ല’; ഗവര്‍ണറോട് സ്റ്റാലിന്‍
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ തന്റെ സര്‍ക്കാരിന്റെ മന്ത്രിയെ, തന്റെ അനുവാദമില്ലാതെ ഗവര്‍ണര്‍ക്ക് പുറത്താക്കാനാകില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് അയച്ച കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത വി.സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കിയ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്താണ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടാതെയുള്ള നടപടിയായതിനാലാണ് ഭരണഘടനാവിരുദ്ധമെന്ന് കണ്ട് ഉത്തരവിറക്കി മണിക്കൂറുകള്‍ക്കകം തിരുത്തേണ്ടി വന്നതെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
കഴിഞ്ഞ ദിവസമാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍, വകുപ്പില്ലാ മന്ത്രിയായി തുടരുന്ന വി.സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നിയമോപദേശം തേടാന്‍ നിര്‍ദേശം ലഭിച്ചതിനാല്‍ മണിക്കൂറുകള്‍ക്കം ഗവര്‍ണര്‍ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)