റാലിക്കിടെ പ്രധാനമന്ത്രിയെ കാണാൻ മൈതാനത്തെ പോസ്റ്റിൽ വലിഞ്ഞു കയറി യുവതി; ‘മോളെ താഴേയ്ക്ക് ഇറങ്ങൂ’ എന്ന് മോദ

MTV News 0
Share:

തെലങ്കാനയിൽ റാലിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാനായി ഒരു യുവതി കണ്ടെത്തിയ വഴി ലൈറ്റ് ടവറിനു മുകളില്‍ കയറുക എന്നതാണ്. പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാനും തന്റെ പ്രശ്‌നങ്ങൾ അദ്ദേഹത്തോട് സംസാരിക്കാനുമാണ് ലൈറ്റ് ടവറിൽ കയറിയത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ ടവറിൽ നിന്ന് ഇറങ്ങാൻ യുവതിയോട് അഭ്യർത്ഥിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും ആവർത്തിച്ചു പറഞ്ഞു. അവർ പറയുന്നത് കേൾക്കാമെന്നും ഉറപ്പു നൽകി. അവർ തയാറായതോടെ ഏതാനും പേർ ചേ‍ർന്ന് യുവതിയെ താഴെയിറക്കിയതോടെയാണു പ്രധാനമന്ത്രി പ്രസംഗം തുടർന്നത്. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ മഡിഗ റിസർവേഷൻ പോരാട്ട സമിതി (എം.ആർ.പി.എസ് )യുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. എ.എൻ.ഐ വാർത്ത ഏജൻസിയാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചത്.

Share:
Tags:
തെലങ്കാനയിൽ റാലിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാനായി ഒരു യുവതി കണ്ടെത്തിയ വഴി ലൈറ്റ് ടവറിനു മുകളില്‍ കയറുക എന്നതാണ്. പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാനും തന്റെ പ്രശ്‌നങ്ങൾ അദ്ദേഹത്തോട് സംസാരിക്കാനുമാണ് ലൈറ്റ് ടവറിൽ കയറിയത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ ടവറിൽ നിന്ന് ഇറങ്ങാൻ യുവതിയോട് അഭ്യർത്ഥിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും ആവർത്തിച്ചു പറഞ്ഞു. അവർ പറയുന്നത് കേൾക്കാമെന്നും ഉറപ്പു നൽകി. അവർ തയാറായതോടെ ഏതാനും പേർ ചേ‍ർന്ന്...റാലിക്കിടെ പ്രധാനമന്ത്രിയെ കാണാൻ മൈതാനത്തെ പോസ്റ്റിൽ വലിഞ്ഞു കയറി യുവതി; ‘മോളെ താഴേയ്ക്ക് ഇറങ്ങൂ’ എന്ന് മോദ