കടുത്ത ചൂട്; കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റി

MTV News 0
Share:
MTV News Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതിനാല്‍ മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റിയതായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. രാവിലെ ഏഴിന് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യമായ രേഖകള്‍ കൈവശം വയ്ക്കണമെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. എട്ടിന് ശേഷം ഹാജരാകുന്നവരെ ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകള്‍ രാവിലെ 11 മണിവരെ മാത്രമേ നടത്തുകയുള്ളൂവെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. വരും ദിവസങ്ങളിലും സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍.

രാവിലെ 11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങുന്ന ആളുകള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ജ്ജലീകരണം തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി.

Share:
Tags:
MTV News Keralaസംസ്ഥാനത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതിനാല്‍ മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റിയതായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. രാവിലെ ഏഴിന് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യമായ രേഖകള്‍ കൈവശം വയ്ക്കണമെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. എട്ടിന് ശേഷം ഹാജരാകുന്നവരെ ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകള്‍ രാവിലെ 11 മണിവരെ മാത്രമേ നടത്തുകയുള്ളൂവെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. വരും ദിവസങ്ങളിലും സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. സൂര്യാഘാതം...കടുത്ത ചൂട്; കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റി